നഴ്‌സുമാരുടെ ചെറുത്ത് നില്‍പ്പ്, കീഴാറ്റൂരിലെയും

Posted on: January 1, 2019 1:10 pm | Last updated: January 1, 2019 at 4:16 pm

2018ല്‍ വിജയം കണ്ട സമരങ്ങളിലൊന്നാണ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

കീഴാറ്റൂരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ തുടങ്ങിയ പ്രക്ഷോഭം തുടക്കത്തില്‍ വലിയ പിന്തുണ നേടി. സമരത്തെ പിന്നീട് ബി ജെ പി വിഴുങ്ങി. അലൈന്‍മെന്റ് മാറ്റുമെന്ന ഉറപ്പ് പാലിക്കാന്‍ കേന്ദ്ര സര്‍ക്കാറിനായതുമില്ല.