എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പി എസ് സി ലിസ്റ്റിലുള്ളവര്‍ക്ക് ജോലി നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 3681 എം പാനല്‍ കണ്ടക്ടര്‍മാര്‍ക്കാണ് കെ എസ് ആര്‍ ടി സിയില്‍ ജോലി നഷ്ടമായത്. കോടതിവിധി കെ എസ് ആര്‍ ടി സി സര്‍വീസുകളെ താളം തെറ്റിച്ചു. കണ്ടക്ടര്‍മാരുടെ അഭാവത്തില്‍ ദിവസവും ആയിരത്തോളം സര്‍വീസുകളാണ് നിര്‍ത്തിവെക്കേണ്ടി വന്നത്.
അഴിക്കുള്ളിലായ ജലന്ധര്‍ ബിഷപ്പ്
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരവും വാര്‍ത്തകളില്‍ നിറഞ്ഞു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിനെ പ്രതിക്കൂട്ടിലാക്കി. കേസില്‍ ഉള്‍പ്പെട്ട പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് അവരെ തിരിച്ചെടുത്തത് വിവാദമായി.
സഭയുടെ ഭൂമി വിവാദം
എറണാകുളം അതിരൂപതയിലെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും കൂട്ടര്‍ക്കും എതിരെ ഉയര്‍ന്ന ഭൂമി വിവാദങ്ങള്‍ സീറോ മലബാര്‍ സഭക്കും ക്രൈസ്തവ സമൂഹത്തിനും ഏറെ നാണക്കേടുണ്ടാക്കി. ഭൂമി ഇടപാടില്‍ വന്‍ നഷ്ടം രൂപതക്ക് ഉണ്ടാക്കിയെന്നാണ് ആരോപണം.