വിങ്ങലായി മധു; കെവിന് മുന്നില്‍ തലകുനിച്ചു

Posted on: January 1, 2019 3:38 pm | Last updated: January 1, 2019 at 3:38 pm

വിശന്നപ്പോള്‍ ഭക്ഷണത്തിന് അരി മോഷ്ടിച്ചുവെന്ന കാരണത്താല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ജീവനെടുത്തു കളഞ്ഞ അട്ടപ്പാടിയിലെ മധുവിനെ സാംസ്‌കാരിക കേരളത്തിന് പെട്ടെന്നൊന്നും മറക്കാനാകില്ല. മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ സ്‌നേഹിച്ച് വിവാഹം കഴിച്ചതിന് ജീവന്‍ കവര്‍ന്നെടുത്ത കോട്ടയത്തെ കെവിന്‍ എന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. പെണ്‍കുട്ടിയുടെ കുടുംബമാണ് കെവിനെ കൊലപ്പെടുത്തിയത്. സമാന അനുഭവം തന്നെയാണ് മലപ്പുറം കീഴുപറമ്പിലെ ആതിരാരാജിന്റെ കാര്യത്തിലും സംഭവിച്ചത്. അന്യജാതിയില്‍പ്പെട്ട യുവാവുമായുള്ള വിവാഹത്തിന്റെ പേരില്‍ സ്വന്തം അച്ഛന്‍ തന്നെ കൊലപ്പെടുത്തുകയായിരുന്നു.