ശബരിമല സ്ത്രീ പ്രവേശം

Posted on: January 1, 2019 3:35 pm | Last updated: January 1, 2019 at 3:35 pm

സുപ്രീം കോടതി വിധി വന്ന ദിവസം മുതല്‍ ഇന്നോളം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന വിഷയമാണ് ശബരിമല സ്ത്രീ പ്രവേശം. പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നാണ് കോടതിവിധി. എന്നാല്‍ വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകളും ബി ജെ പി സംഘടനകളും ഒന്നിച്ചെത്തിയതോടെ സ്ത്രീ പ്രവേശം സര്‍ക്കാറിനു മുന്നില്‍ കീറാമുട്ടിയായി.

വിശ്വാസത്തിന്റെ പേരില്‍ കേരളം സംഘര്‍ഷ ഭൂമിയാകുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകള്‍. ഇതിന്റെ ബാക്കി പത്രമായി രൂപപ്പെട്ടതാണ് അയ്യപ്പജ്യോതിയും ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലുമുള്‍പ്പെടെയുള്ള ആശയങ്ങള്‍.