കുതിക്കുന്ന കേരളം, കണ്ണൂരിലെ ലാന്‍ഡിംഗ്

Posted on: January 1, 2019 3:28 pm | Last updated: January 1, 2019 at 3:28 pm

രണ്ട് പതിറ്റാണ്ട് കാത്തിരുന്ന കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായത് 2018ലെ സുവര്‍ണ നേട്ടങ്ങളിലൊന്നാണ്. ഇതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. കണ്ണൂര്‍, തലശ്ശേരി പട്ടണങ്ങളില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം.

ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ട് ചെറുവള്ളി എസ്റ്റേറ്റില്‍ പുതിയൊരു വിമാനത്താവളം നിര്‍മിക്കാനും തീരുമാനമായി. ഇതിന്റെ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയപാത വീതി കൂട്ടുന്നതിനുള്ള സ്ഥലമേറ്റെടുപ്പില്‍ കാര്യമായ പുരോഗതിയുണ്ടായി. ഗെയില്‍ പൈപ്പ് ലൈന്‍ കമ്മീഷന്‍ ഘട്ടത്തിലേക്ക് കടക്കുന്നു.

ഐ ടി രംഗത്തെ കുതിച്ച് ചാട്ടമായി നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന് തുടക്കമിട്ടു. 45 വര്‍ഷം മുമ്പ് പദ്ധതിയിട്ട കൊല്ലം ബൈപ്പാസിന്റെ നിര്‍മാണം 2018ല്‍ പൂര്‍ത്തിയായി. 2019 ആദ്യം ബൈപ്പാസ് കമ്മീഷന്‍ ചെയ്യും. ഇതോടൊപ്പം ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.