അശ്ലീല ദൃശ്യം സംപ്രേക്ഷണം ചെയ്തു; ഇറാന്‍ ടി വി ചാനല്‍ മേധാവി പുറത്ത്

Posted on: December 31, 2018 10:05 pm | Last updated: January 1, 2019 at 3:19 pm

തെഹ്‌റാന്‍: ജാക്കി ചാന്റെ സിനിമയില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ ഒഴിവാക്കാതെ ടി വി ചാനലില്‍ സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ ഇറാന്‍ പ്രാദേശിക ടി വി ചാനല്‍ മേധാവിയെ പുറത്താക്കി. കിഷ് ടി വി അധാര്‍മികമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതായി ഇറാന്റെ സംപ്രേക്ഷണാധികാരം നിയന്ത്രിക്കുന്ന ഇറിബ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ നിയമമനുസരിച്ച്, സ്ത്രീകളും പുരുഷനും അധാര്‍മികമായ സാഹചര്യത്തില്‍ ഇടപഴകുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്.