Connect with us

Kerala

പോലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് ഏബ്രഹാം ആംഡ് ബറ്റാലിയന്‍ എഡിജിപി

Published

|

Last Updated

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സിഎംഡി ശങ്കര്‍ റെഡ്ഡിയാണ് പുതിയ റോഡ് സേഫ്റ്റി കമ്മീഷണര്‍. ഇതിനായി എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു.

ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കോരി സഞ്ജയ് കുമാര്‍ ഗരുഡിനെ പോലീസ് ആസ്ഥാനത്ത് ഡിഐജിയായി നിയമിച്ചു. ഇതിനായും എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ സെക്യൂരിറ്റി എസ്പി എ.അക്ബറിനെ ഡിഐജി (സെക്യൂരിറ്റി) ആയി നിയമിച്ചു. ഇതിനായി എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു.

ഡിഐജിയായി സ്ഥാനകയറ്റം കിട്ടിയ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാറിനെ പോലീസ് മേധാവിയായി കോഴിക്കോട് നിയമിച്ചു. പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ ശ്യാം സുന്ദറിനെ കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയായി നിയമിച്ചു. ആലപ്പുഴ എസ്പിയായി സ്ഥാനകയറ്റം നല്‍കി നിയമിച്ച സുജിത് ദാസിനെ കണ്ണൂര്‍ കെഎപി ബറ്റാലിയന്‍ കമന്‍ഡാന്റായി നിയമിച്ചു.