തട്ടിപ്പുകാര്‍ നാട് വിട്ടു

Posted on: December 30, 2018 10:59 pm | Last updated: December 31, 2018 at 12:02 am

പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ നിന്ന് 11,515 കോടി രൂപ വായ്പയെടുത്ത് പ്രമുഖ വജ്ര വ്യവസായിയായ നീരവ് മോദി രാജ്യം വിട്ടു.

പി എന്‍ ബിയില്‍ നിന്ന് 280 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിഷാല്‍ മോദി, മാതൃസഹോദരനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോസ്‌കി എന്നിവര്‍ക്കെതിരെ സി ബി ഐ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്.

നീരവ് മോദി നിലവില്‍ ലണ്ടനിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ വായ്പാ തട്ടിപ്പ് കേസുകള്‍ പുറത്തായി. ഏഴ് ബേങ്കുകളുടെ കൂട്ടായ്മയില്‍ നിന്ന് 3,695 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ റോട്ടോമാക് ഉടമ വിക്രം കോത്താരിയും മകന്‍ രാഹുല്‍ കോത്താരിയും അറസ്റ്റിലായി.