മുത്വലാഖ്: കുഞ്ഞാലിക്കുട്ടി സഭയില്‍ ഹാജരാകാതിരുന്നത് ചര്‍ച്ച ചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

Posted on: December 30, 2018 12:06 pm | Last updated: December 30, 2018 at 12:06 pm

മലപ്പുറം: മുത്വലാഖ് ബില്‍ ലോക്‌സഭയില്‍
അവതരിപ്പിക്കുന്ന അവസരത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി ഹാജരാകാതിരുന്ന വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ദേശീയകാര്യ ഉപദേശക സമിതി അംഗവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഇതിനായി യോഗം വിളിച്ചു ചേര്‍ക്കും. രാജ്യസഭയില്‍ നാളെ മുത്വലാഖ് ബില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ ലീഗ് എം പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഘടനാ ചുമതലകളുടെ തിരക്കു കാരണമാണ് സഭയില്‍ എത്താന്‍ കഴിയാതിരുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ നല്‍കിയ വിശദീകരണം.
സമുദായത്തെ വഞ്ചിച്ച കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി ഇന്ന് അദ്ദേഹത്തിന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തുന്നുണ്ട്.