Ongoing News
യുവ സംരംഭകര്‍ക്കായി ബ്രോസ് ആന്‍ഡ് ബോസ് സംഗമം


മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി യുവ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ബ്രോസ് ആന്‍ഡ് ബോസ് സംഗമത്തില്‍ പ്രശസ്ത ട്രൈനര്‍ മധു ഭാസ്‌കര്‍ സംസാരിക്കുന്നു
മലപ്പുറം: മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി യുവ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ബ്രോസ് ആന്‍ഡ് ബോസ് സമാപിച്ചു. ഡോ. ഹനീഫ ഉദ്ഘാടനം ചെയ്തു. സമകാലിക യുവാക്കള്‍ അവരുടെ ഊര്‍ജ്ജം തിരിച്ചറിഞ്ഞ് പൊതുസമൂഹത്തിന് ഉപകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഹബീബ് കോയ കുവൈത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ട്രൈനര്‍ മധു ഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തി.
കലാം മാവൂര്‍, ടി വി അബ്ദുറഹ്മാന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മഹ്മൂദുല്‍ ഹസ്സന്‍ അഹ്സനി അധികാരിതൊടി, അബ്ദുല്ലത്തീഫ് പൂവത്തിക്കല്‍, ഷുക്കൂര്‍ സഖാഫി മുതുവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. സൈഫുള്ള നിസാമി ചുങ്കത്തറ സ്വാഗത ഭാഷണവും സിദ്ദീഖ് കൊണ്ടോട്ടി നന്ദിയും പ്രകാശിപ്പിച്ചു.