Kerala
വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് സ്പിരിറ്റ് ഒഴുകി
മലപ്പുറം: വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് സ്പിരിറ്റുമായി തൃശൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
അപടത്തെ തുടര്‍ന്ന് ടാങ്കറിലുണ്ടായിരുന്ന 25000 ലിറ്റര്‍ സ്പിരിറ്റ് റോഡില്‍ ഒഴുകി. ഇത് കഴുകിക്കളഞ്ഞ് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അപകടത്തില്‍ നിസാര പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേിശിപ്പിച്ചു.







