ഡിപ്ലോമ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് ഒന്നാം ഘട്ടം സമാപിച്ചു

Posted on: December 27, 2018 10:37 pm | Last updated: December 27, 2018 at 10:37 pm
SHARE
മലപ്പുറം: എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ഒാണ്‍ലെെന്‍ കോഴ്സായ ഡിപ്ലോമ ഇന്‍ ഇസ്ലാമിക് സ്റ്റഡീസിന്‍റെ ഒന്നാം ഘട്ടം പരീക്ഷയോടെ സമാപിച്ചു. പുതുകാല സാങ്കേതിക വിദ്യകളെ ഉപയോഗപെടുത്തി ഇസ്ലാമിക പഠനത്തിന് അവസരമൊരുക്കുകയാണ് ഡി.എെ.എസി ലൂടെ ലക്ഷ്യമിടുന്നത്. ഖുര്‍ആന്‍, അഖീദ, ഫിഖ്ഹ്, താരീഖ്, അഖ്ലാഖ് എന്നീ അഞ്ച് വിഷയങ്ങളിലായി 3 ഘട്ടങ്ങളിലായുള്ള പഠനമാണ് നടത്തുന്നത്.
കേരളത്തിലേയും ഗള്‍ഫ് നാടുകളിലേയും നൂറുകണക്കിന്  വിദ്യാര്‍ത്ഥികളാണ് കോഴ്സ് ചെയ്തു വരുന്നത്.  ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അക്കാദമിക് ഡയറക്ടറും എം. അബ്ദുറഹിമാന്‍  അക്കാദമിക് കോര്‍ഡിനേറ്ററും കെ.അബ്ദുറഷീദ്, സി.കെ.റാഷിദ് ബുഖാരി, സി.എൻ. ജാഫർ, ശഫീഖ് സിദ്ധീഖി, ഫള്ലു റഹ്മാന്‍ നിസാമി, അബൂബക്കര്‍ വെന്നിയൂര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് കോഴ്സിന് മേല്‍നോട്ടം വഹിക്കുന്നത്.
മഅദിനില്‍ നടന്ന പ്രിഫേഴ്സ് ക്ലാസിന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നല്‍കി. ശേഷം ഒന്നാം ഘട്ട പരീക്ഷ നടന്നു. ഒന്നാം ഘട്ടം പരീക്ഷ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം  2019  ജനുവരി പന്ത്രണ്ടിന് പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ വെച്ച് നടക്കും. വിജയികൾക്ക് രണ്ടാം ഘട്ടത്തിലേക്കുള്ള പാഠ്യ ഭാഗം ജനുവരി പതിനഞ്ചു മുതൽ ഓൺലൈനിൽ ലഭ്യമാകും.
ഓൺലൈൻ കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം  ഫെബ്രുവരി ഒമ്പതിന് നീലഗിരിയിൽ വെച്ച് നടക്കുന്ന പ്രൊഫ് സമ്മിറ്റിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here