തീവ്രവാദ ബന്ധം; സ്ത്രീയും മകനും എന്‍ ഐ എ നിരീക്ഷണത്തില്‍

Posted on: December 27, 2018 6:38 pm | Last updated: December 27, 2018 at 6:38 pm

ലക്‌നൗ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നുവെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സ്ത്രീയും മകനും എന്‍ ഐ എ നീരിക്ഷണത്തില്‍. യു പിയിലെ അംറോറ, ലക്‌നൗ പ്രദേശങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയപ്പോഴാണ് 45കാരിയായ സ്ത്രീക്കും മകനും തീവ്രവാദ ബന്ധമുള്ളതായി സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

അടുത്തിടെ സ്ത്രീ തന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണം വിറ്റുകിട്ടിയ പണം മകന്‍ ഉള്‍പ്പെട്ട ഐ എസ് സംഘടനക്കു കൈമാറിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ നിരീക്ഷിച്ചു വരുന്നത്. ഇരുവരെയും എന്‍ ഐ എ ചോദ്യം ചെയ്തതായും അറിയുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു ലാപ്‌ടോപ്പും രണ്ട് മൊബൈല്‍ ഫോണുകളും അന്വേഷണ ഏജന്‍സി പിടിച്ചെടുത്തു. സ്ത്രീക്ക് തീവ്രവാദ ഗ്രൂപ്പുകള്‍ക്കു സ്വാധീനമുള്ള സാമൂഹിക മാധ്യമ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും പറയുന്നു.