Connect with us

National

സാമ്പത്തിക മൂലധന ചട്ടങ്ങള്‍ പരിശോധിക്കാന്‍ സമിതി രൂപവത്കരിച്ച് ആര്‍ ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: സാമ്പത്തിക മൂലധന ചട്ടങ്ങള്‍ പരിശോധിക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) വിദഗ്ധ സമിതിയെ നിയോഗിച്ചു. ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ ഡോ. ബിമല്‍ ജലാന്‍ ചെയര്‍മാനും മുന്‍ സെക്രട്ടറി രാകേഷ് മോഹന്‍ വൈസ് ചെയര്‍മാനുമായി ആറംഗ സമിതിയാണു രൂപവത്കരിച്ചത്. മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാകേഷ് മോഹന്‍, സെന്‍ട്രല്‍ ബോര്‍ഡ് അംഗങ്ങളായ ഭരത് ജോഷി, സുധീര്‍ മംഗദ്, സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്, ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍ എന്നിവര്‍ അംഗങ്ങളാണ്.

ബേങ്കിന്റെ കരുതല്‍ ധനശേഖരമടക്കമുള്ള പ്രധാന വിഷയങ്ങളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ നവം: 19നു ചേര്‍ന്ന ആര്‍ ബി ഐ ബോര്‍ഡ് യോഗമാണ് സമിതി രൂപവത്കരിക്കാന്‍ തീരുമാനമെടുത്തത്. മൂന്നു മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.

Latest