Connect with us

Kerala

തിരുവനന്തപുര‌ം ആർസിസിക്ക് പുതിയ കെട്ടിടം വരുന്നു

Published

|

Last Updated

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സാരംഗത്തെ പ്രധാന സ്ഥാപനമായ ആര്‍ സി സിയില്‍ ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം ഒരുക്കുന്നു. 187 കോടി രൂപ ചെലവഴിച്ചാണ് 14 നിലകളിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

റേഡിയോ തെറാപ്പി, ന്യൂക്ലിയര്‍ മെഡിസിന്‍, ബ്ളഡ് ബാങ്ക്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലുക്കീമിയ വാര്‍ഡ് എന്നി പുതിയ കെട്ടിടത്തില്‍ സജ്ജീകരിക്കും. 250 കിടക്കകളുള്ള വാര്‍ഡുകള്‍ കൂടി പുതിയ കെട്ടിടത്തില്‍ ഒരുക്കും.

സൗരോര്‍ജം പരമാവധി ഉപയോഗിച്ചും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുമാവും കെട്ടിട നിര്‍മ്മാണം. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സജ്ജീകരിക്കും. കാന്‍സര്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ വേഗത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.