Connect with us

Kerala

വൈസനിയം സമ്മേളനം നാളെ തുടങ്ങും; ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് ഞായറാഴ്ച

Published

|

Last Updated

വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി കാഴ്ചയില്ലാത്തവര്‍ക്കായി സംഘടിപ്പിച്ച അകക്കണ്ണ് പരിപാടിയില്‍ സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും പ്രതിനിധികളുമായി സംസാരിക്കുന്നു

മലപ്പുറം: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ നടന്നു വരുന്ന മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ സമാപന സമ്മേളനം നാളെ വ്യാഴാഴ്ച ആരംഭിക്കും. ഞായറാഴ്ച വരെ അഞ്ചു വേദികളിലായി 27 സെഷനുകളാണ് ഉണ്ടാവുക. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. ആദാമെ ഡിങ് മുഖ്യാതിഥിയായി സംബന്ധിക്കുന്ന പരിപപാടിയില്‍ വിദ്യാര്‍ത്ഥി സമ്മേളനം മുതല്‍ ഓഗ്യുമെന്റഡ് റിയാലിറ്റി വരെയുള്ള വിഷയങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ നടക്കും.

വ്യാഴാഴ്ച രാവിലെ 10ന് മഅ്ദിന്‍ എജ്യു പാര്‍ക്കില്‍ നടക്കുന്ന ഒന്നാമത് ബിരുദ ദാന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സനദ് ദാന പ്രഭാഷണം നടത്തും. ഡോ. അബ്ദുല്‍ ഫത്താഹ് അബ്ദുല്‍ ഗനി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, വി പി എം ഫൈസി വില്യാപള്ളി, മാണിക്കോത്ത് അബ്ദുള്ള മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

രണ്ടു മണിക്ക് നടക്കുന്ന സായിദ് വര്‍ഷം അന്താരാഷ്ട്ര സെമിനാറും സൗഹൃദ സംഗമവും സ്പീക്കര്‍ പി. ശ്രീ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ലുലു ഗ്രൂപ്പ് തലവന്‍ എം. എ. യൂസുഫ് അലി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണവും മന്ത്രി. ഡോ. കെ.ടി ജലീല്‍ മുഖ്യ പ്രഭാഷണവും നിര്‍വ്വഹിക്കും. 2018 ജനുവരി മുതല്‍ നടന്നു വരുന്ന സായിദ് വര്‍ഷം പരിപാടികളുടെ ഇന്ത്യയിലെ സമാപന വേദി കൂടിയാണിത്. ഇന്ത്യയോട്, പ്രത്യേകിച്ചും കേരളത്തോട് യു.എ.ഇക്കുള്ള അടുപ്പവും സ്നേഹവും ചര്‍ച്ചയാകുന്ന വേദിയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ സംബന്ധിക്കും. മഞ്ഞളാംകുഴി അലി എം എല്‍ എ, പി വി അന്‍വര്‍ എം എല്‍ എ, അനില്‍കുമാര്‍ എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, മദ്റസ ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ ഹാജി, ആര്യാടന്‍ മുഹമ്മദ്, കെ പി രാമനുണ്ണി, പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വൈകുന്നേരം ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. അബ്ദുള്ള ഫദ്അഖ്, സയ്യിദ് ഉമര്‍ ജിഫ്രി മദീന തുടങ്ങിയവര്‍ സംബന്ധിക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നടത്തും.

രണ്ടാം ദിനമായ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ഇസ് ലാമിക് ഫൈനാന്‍സ് സിമ്പോസിയം പ്രൊഫ. ഹസനുദ്ധീന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിക്കും. ഡോ. അമ്മാര്‍ അഹമ്മദ് ദുബൈ മുഖ്യാതിഥിയാകും. വൈകുന്നേരം മൂന്നിന് സായിദ് ഹൗസില്‍ ഇന്ത്യ; ഭാവിയുടെ വിചാരങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചാ സമ്മേളനം കര്‍ണ്ണാടക മുഖ്യമന്ത്രി കുമാര സ്വാമി ഉദ്ഘാടനം ചെയ്യും.

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും. മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കഡ്ജു മുഖ്യാതിഥിയാകും. ഡോ. ഫൈസാന്‍ മുസ്ഥഫ വിഷയാവതരണം നടത്തും. അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ, ഷംസീര്‍ എം എല്‍ എ, അഡ്വ. ടി സിദ്ധീഖ് എന്നിവര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം ഏഴിന് സായിദ് ഹൗസില്‍ നടക്കുന്ന വണ്‍ഡേ ഇന്‍ ഹറം ഡോക്യുമെന്ററി സ്‌ക്രീനിംഗ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൊമ്പം മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ശൈഖ് നാസര്‍ റാശിദ് അല്‍ അബ്രി മുഖ്യാതിഥിയാകും. രാത്രി 8.30ന് ഖുര്‍ആന്‍ വിസ്മയം പരിപാടി നടക്കും. ശൈഖ് മുഹമ്മദ് സാലിം ബൂസഈദി ഉദ്ഘാടനം ചെയ്യും. ഖാരിഅ് നൂറുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിക്കും. മൗലാനാ ഖാരിഅ് ത്വയ്യിബ് മളാഹിരി ഉത്തര്‍പ്രദേശ്, ഉവൈസ് ഹമീദ് ബാവല്‍ മലേഷ്യ എന്നിവര്‍ മുഖ്യാതിഥികളാകും.

മൂന്നാം ദിനമായ ശനിയാഴ്ച രാവിലെ ഒമ്പതിന് എജ്യൂപാര്‍ക്ക് പീസ് ലോഞ്ചില്‍ നടക്കുന്ന ബിസിനസ്സ് ബ്രഞ്ച് ടി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്‍ കരീം ഹാജി ചാലിയം അധ്യക്ഷത വഹിക്കും. പ്രശസ്ത ട്രൈനര്‍ മധു ഭാസ്‌കര്‍ പ്രഭാഷണം നടത്തും. പത്തിന് സായിദ് ഹൗസില്‍ നടക്കുന്ന നോളജ് റിട്രീറ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഇഖ്ബാല്‍ ഹസനൈന്‍ അധ്യക്ഷത വഹിക്കും. മുഫ്തി യൂസുഫ് ഝാ യു എ ഇ മുഖ്യാതിഥിയാകും.

രാവിലെ 11ന് എജ്യൂപാര്‍ക്ക് പീസ് ലോഞ്ചില്‍ നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനം ഡോ. അന്‍വര്‍ ബഗ്ദാദി ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിക്കും. ഡോ. മന്‍സൂര്‍ ഹാജി ചെന്നൈ മുഖ്യാതിഥിയാകും. ഡോ. അബ്ദുര്‍റഹീം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

ഉച്ചക്ക് രണ്ടിന് എജ്യൂപാര്‍ക്ക് അമിറ്റി സ്‌ക്വയറില്‍ നടക്കുന്ന ബ്രോസ് ആന്റ് ബോസ് ഡോ. ഹനീഫ ഉദ്ഘാടനം ചെയ്യും. ഹബീബ് കോയ കുവൈത്ത് അധ്യക്ഷത വഹിക്കും. മധു ഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം മൂന്നിന് നടക്കുന്ന മലബാര്‍ മൂറിംഗ്സ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ കെ എന്‍ കുറുപ്പ് അധ്യക്ഷത വഹിക്കും. ഡോ. ഇസ്മാഈല്‍ ശാബോ ജിന്‍ മുഖ്യാതിഥിയാകും. പ്രൊഫ. ഹീ സോ ലീ മുഖ്യപ്രഭാഷണം നടത്തും.

വൈകുന്നേരം നാലിന് സായിദ് ഹൗസില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഡോ. അബ്ദുള്ള ഫദ്അഖ് സൗദി ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം അധ്യക്ഷത വഹിക്കും. ജസ്റ്റിസ്. സി എന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. ബഷീര്‍ ഫൈസി വെണ്ണക്കോട്, റഹ്മത്തുള്ള സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിവര്‍ പ്രഭാഷണം നടത്തും.

വൈകുന്നേരം ഏഴിന് സായിദ് ഹൗസില്‍ നടക്കുന്ന ദേശീയ ഇസ്ലാമിക സമ്മേളനം ഹസ്റത്ത് സയ്യിദ് മുഹമ്മദ് തന്‍വീര്‍ ഹാശിമി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. ദൗറ ഇല്‍മിയ്യ വൈജ്ഞാനിക സംഗമം വെള്ളി, ശനി ദിവസങ്ങളില്‍ ടെക്നോറിയം പീസ് ലോഞ്ചില്‍ നടക്കും. പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് സായിദ് ഹൗസില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി മീറ്റ് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ഐ സി എഫ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എം എല്‍ എ മുഖ്യാതിഥിയാകും.

10ന് എജ്യൂപാര്‍ക്ക് അമിറ്റി സ്‌ക്വയറില്‍ നടക്കുന്ന മുല്‍തഖല്‍ അശ്റാഫ് സാദാത്ത് സംഗമം സയ്യിദ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് യമന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, ശൈഖ് സയ്യിദ് ഹബീബ് ഉമര്‍ ജീലാനി മക്ക തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. സെന്തമിഴ് ഉലമാ ഉമറാ സംഗമം 10.30ന് അമിറ്റി സ്‌ക്വയറില്‍ നടക്കും. മുഹമ്മദ് സലീം സിറാജി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ അഹ്സനി കായല്‍പട്ടണം അധ്യക്ഷത വഹിക്കും. രാവിലെ 11ന് സായിദ് ഹൗസില്‍ നടക്കുന്ന നവോത്ഥാന സമ്മേളനം വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. പി എ ഹൈദ്രോസ് മുസ് ലിയാര്‍ കൊല്ലം അധ്യക്ഷത വഹിക്കും. അബ്ദുല്‍ മജീദ് കക്കാട്, പ്രൊഫ,. കെ എം എ റഹീം സാഹിബ്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

വൈസനിയത്തിന്റെ സമാപന സമ്മേളനം വൈകുന്നേരം നാലിന് സ്വലാത്ത് നഗറില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമ ഡിംഗ് മുഖ്യാതിഥിയാകും. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, ഡോ. അബ്ദുല്‍ ഫത്താഹ് അബ്ദുല്‍ ഗനി, ഗുട്ടിറെസ് കവനാഗ്, രമേശ് ചെന്നിത്തല, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കര്‍ണ്ണാടക നഗര വികസന വകുപ്പ് മന്ത്രി യു ടി ഖാദര്‍, സി എം ഇബ്രാഹീം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എ പി അബ്ദുല്‍ കീം ഹാജി ചാലിയം, അബ്ദുള്ള കുഞ്ഞി ഹാജി ഏനപ്പൊയ എന്നിവര്‍ പ്രസംഗിക്കും.

2015 ഏപ്രില്‍ മാസം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ച വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതിയോടൊപ്പം നിന്ന് വിദ്യാഭ്യാസം, പരിസ്ഥിതി, സാംസ്‌കാരികം, കൃഷി, കുടുംബം, ആരോഗ്യം, കാരുണ്യം തുടങ്ങി 20 മേഖലകളില്‍ 120ലധികം വിവിധ പരിപാടികളാണ് രാജ്യത്തിനകത്തും പുറത്തുമായി നടപ്പിലാക്കിയത്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളുടെ പിന്തുണയും വിശ്രുത സര്‍വ്വകലാശാലകളുടെ സഹകരണവും സമ്മേളനത്തിനുണ്ട്.

സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, ഉമര്‍ മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest