Connect with us

National

ഖനിത്തൊഴിലാളികള്‍ ജീവന് വേണ്ടി പിടയുമ്പോള്‍ പ്രധാനമന്ത്രി ക്യാമറക്ക് പോസ് ചെയ്യുന്നു: രാഹുല്‍

Published

|

Last Updated

ഗുവാഹത്തി: മേഘാലയയില്‍ രണ്ടാഴ്ചയായി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളെ രക്ഷപ്പെടുത്തേണ്ടുന്നതിന് പകരം പ്രധാനമന്ത്രി ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഖനിയിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പമ്പ് സെറ്റുകള്‍ എത്തിച്ചുനല്‍കി ഖനി തൊഴിലാളികളെ രക്ഷിക്കുന്നതിന് പകരം ബോഗിബീല്‍ പാലത്തിന്റെ പേര് പറഞ്ഞ് ക്യാമറക്ക് പോസ് ചെയ്യുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ദയവായി ഖനി തൊഴിലാളികളെ രക്ഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ഥീച്ചു.

കഴിഞ്ഞ 13 നാണ് കിഴക്കന്‍ മേഘാലയയിലെ ലുംതാരി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടത്. സമീപനദിയില്‍നിന്നുള്ള വെള്ളം ഇരച്ചുകയറിയതോടെ 370 അടി താഴ്ചയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. 20 പേരടങ്ങുന്ന തൊഴിലാളി സംഘത്തില്‍നിന്ന് അഞ്ചുപേര്‍ക്ക് പുറത്തുകടക്കാനായതു മാത്രമാണ് ഏക ആശ്വാസം.

Latest