പുഴയിൽ വൈദ്യുതി ഉപകരണം ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ മധ്യ വയസ്‌ക്കൻ ഷോക്കേറ്റ് മരിച്ചു

Posted on: December 25, 2018 10:24 pm | Last updated: December 25, 2018 at 10:24 pm

വണ്ടൂർ: പുഴയിൽ വൈദ്യുതി ഉപകരണം ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ മധ്യ വയസ്‌ക്കൻ ഷോക്കേറ്റ് മരിച്ചു. വണ്ടൂർ വടക്കുംപാടം കൂരിട്ടി ഇഞ്ചിക്കലായിൽ മാമൻ തോമസ് എന്ന സണ്ണി (49) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ വടക്കുംപാടം കൂരിട്ടിയിലാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് വൈദ്യുതി ഉപകാരണമുപയോഗിച്ച് പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്തെ മരണ വീട്ടിൽ നിന്നും ആളുകൾ ഓടിയെത്തി ഇയാളെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വണ്ടൂർ എസ് ഐ കെ നാരായണന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.