Connect with us

National

മലദ്വാരത്തില്‍ ഒളിച്ചുകടത്തിയ ഒരു കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

ജയ്പൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. തായ് എയര്‍വേസ് വിമാനത്തില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പങ്കജ് സദുവാണി എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് പിടികൂടി ചോദ്യം ചെയ്തുവരുന്നു.

യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറ് സ്വര്‍ണക്കട്ടികള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.

അനധികൃതമായി സ്വര്‍ണം കടത്തുന്ന സംഘത്തില്‍പെട്ടയാളാണ് പങ്കജെഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുറത്ത് ഇയാളെ കാത്തിരിക്കുന്ന സംഘത്തിന് സ്വര്‍ണം കൈമാറുകയാണ് ഇയാളുടെ ദൗത്യം.

Latest