ക്രിസ്മസ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

Posted on: December 24, 2018 7:59 pm | Last updated: December 24, 2018 at 8:01 pm

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് ആശംകള്‍ നേര്‍ന്നു. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച കാലം കൂടിയാണിത്. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം വാതിലുകള്‍ അന്യനു വേണ്ടി തുറന്നിടാന്‍ മനസു കാണിച്ചവര്‍ ക്രിസ്തുമസിന്റെ സന്ദേശം തന്നെയാണ് ഉള്‍ക്കൊള്ളുന്നത്. കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാ നിര്‍ഭരമായ നല്ല നാളെയിലേക്ക് ചുവടു വെക്കാന്‍ ക്രിസ്തുമസ് നമുക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.