അദീബ് അഹമ്മദിനും ഗോപീകൃഷ്ണനും കരുണാകരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിച്ചു

Posted on: December 24, 2018 5:15 pm | Last updated: December 24, 2018 at 5:15 pm

തിരുവനന്തപുരം: കെ കരുണാകരന്‍ ഫൗണ്ടേഷന്റെ വ്യവസായ സംരംഭക അവാര്‍ഡ് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി. അദീബ് അഹമ്മദിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങില്‍ സമ്മാനിച്ചു. മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്‌കാരം കെ ആര്‍ ഗോപീകൃഷ്ണന് മുന്‍ കേന്ദ്രമന്ത്രി ഡോ. എം. വീരപ്പമൊയ്‌ലി സമ്മാനിച്ചു.