ഹരിയാനയില്‍ പുകമഞ്ഞില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു; എട്ട് മരണം

Posted on: December 24, 2018 1:46 pm | Last updated: December 24, 2018 at 6:40 pm

ഫരീദാബാദ്: ഹരിയാനയില്‍ കനത്ത പുകമഞ്ഞിനെത്തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയില്‍ ഇന്ന് രാവിലെയാണ് അപകടം.

പരുക്കേറ്റ പത്ത് പേരുടെ നില ഗുരുതരമാണ്. പുകമഞ്ഞില്‍ അമ്പതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അഞ്ഞൂറ് മീറ്ററോളം ദൂരത്തില്‍ കാഴ്ച മങ്ങുംവിധം പുകമഞ്ഞില്‍ മൂടിയിരിക്കുകയാണ് ഹൈവേ.