എസ് എസ് എഫ് ദേശീയ സമ്മേളനം 2019 ഫെബ്രുവരി 23, 24 ന് ഡൽഹിയിൽ

Posted on: December 24, 2018 12:16 pm | Last updated: December 24, 2018 at 12:19 pm

ബംഗളുരു: എസ് എസ് എഫ് ദേശീയ സമ്മേളനം 2019 ഫെബ്രുവരി 23, 24 ന് ഡൽഹി രാംലീല മൈതാനത്ത് നടക്കും. രാജ്യ വ്യാപകമായി നടന്ന് വരുന്ന മെമ്പർഷിപ്പ്, പുനസംഘടന പ്രവർത്തനങ്ങൾ ഇതോടെ പൂർണമാകും.
ബംഗളുരുവിൽ നടന്ന പ്രഖ്യാപന സമ്മേളനം ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമിയുടെ അധ്യക്ഷതയിൽ മുൻ കേന്ദ്ര മന്ത്രി റഹ്മാൻ ഖാൻ ഉദ്ഘാടനം ചെയ്തു. യുവതലുറയെ പരിശീലിപ്പിച്ച് അവരിൽ സാമൂഹ്യ വിചാരം വളർത്തുന്നതിനും മൂല്യ ബോധമുള്ളവരാക്കി മാറ്റുന്നതിനും എസ് എസ് എഫ് നടത്തുന്ന ശ്ലാഖനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു.