രണ്ട് യുവതികള്‍ ദര്‍ശനത്തിനെത്തി; ശബരിമലയില്‍ സംഘര്‍ഷാവസ്ഥ

Posted on: December 24, 2018 9:17 am | Last updated: December 24, 2018 at 10:10 am

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ട് മലയാളി യുവതികള്‍ പ്രതിഷേധം വകവെക്കാതെ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങുന്നു. നേരത്തെ ഇവരെ പ്രതിഷേധക്കാര്‍ അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും തടഞ്ഞിരുന്നു. പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കിയാണ് ഇവര്‍ക്ക് കടന്ന് പോകാന്‍ വഴിയൊരുക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണു യുവതികള്‍ മലകയറിയത്.

സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നിലയ്ക്കലിലെത്തിയ ഇവര്‍ക്ക് പോലീസ് സുരക്ഷ നല്‍കുകയായിരുന്നു. ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പോലീസ് യുവതികളെ അറിയിച്ചുവെങ്കിവും യുവതികള്‍ പിന്‍മാറാന്‍ തയ്യാറായിട്ടില്ല. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറാനെത്തിയത്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്.