മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം; എട്ട് പേര്‍ക്ക് പരുക്കേറ്റു

Posted on: December 23, 2018 5:06 pm | Last updated: December 23, 2018 at 8:19 pm

മുംബൈ: മുംബൈയിലെ ആസാദ് മൈതാന് സമീപം നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.