മനിതികള്‍ യഥാര്‍ഥ ഭക്തരാണോയെന്ന്‌ ഇപ്പോള്‍ പറയാനാകില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: December 23, 2018 4:35 pm | Last updated: December 23, 2018 at 7:08 pm

തിരുവനന്തപുരം: മനിതി പ്രവര്‍ത്തകര്‍ യഥാര്‍ഥ ഭക്തരാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ പ്രശ്‌നങ്ങളില്‍ നിന്ന് നിരീക്ഷണ സമതിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിരീക്ഷണ സമതിക്ക് ഉത്തരവാദിത്വമുണ്ട്. എല്ലാം സര്‍ക്കാറിന്റെ തലയില്‍വെച്ച് കെട്ടാനാകില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ മനിത പ്രവര്‍ത്തകര്‍ പമ്പയിലെത്തിയപ്പോള്‍ ഇവരെ സന്നിധാനത്തേക്ക് കടത്തിവിടണോയെന്ന കാര്യത്തില്‍ ഹൈക്കോടതി നിരീക്ഷണ സമതിയോട് സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പോലീസുമാണെന്ന നിലപാടാണ് നിരീക്ഷണ സമതി സ്വാകരിച്ചത്.