ഇനി ആ റോജി ജോണിനേയും കൂടി കെട്ടിച്ചുവിട്ടാല്‍ സമാധാനമായി; മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എക്ക് വിവാഹ ആശംസ നേരുന്ന ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി

Posted on: December 23, 2018 2:11 pm | Last updated: December 23, 2018 at 3:13 pm

തിരുവനന്തപുരം: ഇന്നലെ വിവാഹിതരായ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. വിവാഹിതനായ മുഹമ്മദ് മുഹ്‌സിന് ആശംസകള്‍ നേരുന്നു. ഇനി ആ റോജി എം ജോണിനെ കൂടി എങ്ങനെയെങ്കിലും കെട്ടിച്ച് വിട്ടാല്‍ സമാധാനമായി എന്ന് ഷാഫി പറമ്പില്‍ പറയുന്നു. കോവൂര്‍ കുഞ്ഞുമോന് പിന്നെ ജീവിതത്തില്‍ സന്തോഷം മാത്രം മതിയെന്ന് തോന്നുന്നുവെന്നും അദ്ദേഹം കുറിച്ചു.


രസകരമായ കമന്റുകളാണ് പോസ്റ്റിനടയില്‍ പലരും കുറിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രിയ എംഎല്‍എ റോജി സന്തോഷമായിട്ട് ജീവിക്കുന്നത് കണ്ടിട്ട് ഷാഫി പറമ്പിലിന് സഹിക്കുന്നില്ലേ എന്ന് ഒരാള്‍ ചോദിച്ചു. ഷാഫി പറമ്പിലിന് പ്രതിപക്ഷ ബഹുമാനം വേണമെന്നും എല്‍ദോ എബ്രാഹാം എംഎല്‍എയെക്കൂടി കെട്ടിക്കണമെന്നും മറ്റൊരാള്‍ ആവശ്യം ഉന്നയിച്ചു. താന്‍ ഇക്കാര്യം വിട്ടു പോയെന്ന് ഇതിന് ഷാഫി മറുപടിയും നല്‍കി.

പി കെ ഫിറോസ് വയസ്സ് കൂട്ടി പറഞ്ഞപ്പോഴാണ് ചെക്കനെ
കെട്ടിക്കാനായിട്ടുണ്ടെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായതെന്ന് വേറൊരാള്‍. ശാസ്താംകോട്ട കായലിന്റെ കാമുകനാണ് കുഞ്ഞുമോന്‍ എംഎല്‍എ, പുള്ളി കെട്ടുന്നുണ്ടെങ്കില്‍ അവളെ മാത്രമേ ഉള്ളൂ എന്നായി ഒരാളുടെ പ്രതികരണം. വനിതാ മതിലില്‍ പങ്കെടുക്കാന്‍ ഒരാള്‍ കൂടി ആയി എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇന്നലെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ചായിരുന്നു മുഹമ്മദ് മുഹ്‌സിന്റെ വിവാഹം. ഫേസ്ബുക്കിലൂടെ മുഹമ്മദ് ഗവേഷക വിദ്യാര്‍ഥിനി ഷെഫഖാണ് വധു. മുഹ്‌സിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.