‘ദീപാ നിശാന്തിന് പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ?’ ; കടുത്ത വിമര്‍ശവമുായി ടി പത്മനാഭന്‍

Posted on: December 22, 2018 12:45 pm | Last updated: December 22, 2018 at 2:19 pm

കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപ നിശാന്തിനെതിരെ പൊതുവേദിയില്‍ വിമര്‍ശമുന്നയിച്ച് ചെറുകഥാക്യത്ത് ടി പത്മനാഭന്‍.

കവിതാ മോഷണ വാര്‍ത്ത കേട്ട് ദു:ഖം തോന്നി. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇത്തരമൊരു മോഷണം നടന്നത്. ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്നും പത്മനാഭന്‍ ചോദിച്ചു. സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎ നടത്തിയ വിദ്യാഭ്യാസ മഹോത്സ വേദിയിലായിരുന്നു ടി പത്മനാഭന്റെ വാക്കുകള്‍.