ഫറോക്കില്‍ കോളജ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി

Posted on: December 22, 2018 11:10 am | Last updated: December 22, 2018 at 11:10 am

ഫറോക്ക്: ഫറോക്ക് ബസ് സ്റ്റാന്‍ഡില്‍ കോളജ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ബസ് സ്റ്റാന്‍ഡിലെ ബേക്കറി ഭാഗികമായി തകര്‍ന്നു. ഇരു വിഭാഗം കോളജ് വിദ്യാര്‍ഥികള്‍ തമ്മിലാണ് ഫറോക്ക് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഏറ്റുമുട്ടിയത്. തങ്കം ബേക്കറിക്ക് മുന്നില്‍ വെച്ചാണ് വിദ്യാര്‍ഥികള്‍ പരസ്പരം മറ്റ് യാത്രികരെ പോലും ഗൗനിക്കാതെ തമ്മിലടിച്ചത്. സംഘര്‍ഷത്തിനിടയില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തങ്കം ബേക്കറിയുടെ ഭരണികളും ചില്ലുകളും തകര്‍ന്ന് പലഹാരങ്ങള്‍ താഴെ വീണ് നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പോലിസെത്തി വിദ്യാര്‍ഥികളെ സ്റ്റാന്‍ഡില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.