ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും വിവാഹിതരായി

Posted on: December 22, 2018 10:31 am | Last updated: December 22, 2018 at 12:30 pm

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു വി സാംസണും തിരുവനന്തപുരം സ്വദേശി ചാരുലതയും വിവാഹിതരായി. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. കോളജിലെ സഹപാഠികളായിരുന്നു ഇരുവരും.

ഡല്‍ഹി പോലീസിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത. തിരുവനന്തപുരത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടം നേടിയതിന്റെ സന്തോഷത്തിനിടെയാണ് സഞ്ജുവിന്റെ ജീവിതത്തിലേക്ക് ചാരുലതയെത്തുന്നത്.