നടന്‍ കെ എല്‍ ആന്റണി അന്തരിച്ചു

Posted on: December 21, 2018 6:40 pm | Last updated: December 21, 2018 at 7:36 pm

കൊച്ചി: പ്രശസ്ത സിനിമാ- നാടക നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിലീപ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ഇദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഫഹദ് ഫാസിലിന്റെ അച്ഛനായ ചാച്ചന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഗപ്പി, ജോര്‍ജേട്ടന്‍സ് പൂരം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി.