തന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി രാജു നാരായണ സ്വാമി

Posted on: December 21, 2018 2:40 pm | Last updated: December 21, 2018 at 7:36 pm

കൊച്ചി: അഴിമതിക്ക് കൂട്ട് ഒത്താശ ചെയ്യാത്തതിനാല്‍ തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമി കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിലേയും ബെംഗളുരുവിലെ നാളികേര ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.

ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് തന്നെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് പരാതിയിലുണ്ട്. കൃഷി വകുപ്പിലെ ജോയിന്റ് സെക്രട്ടറി ദിനേശ് കുമാര്‍, ഹോട്ടികള്‍ച്ചര്‍ കമ്മീഷണര്‍ ബിഎന്‍ശ് മൂര്‍ത്തി , നാളികേര വികസന ബോര്‍ഡ് മുന്‍ റീജ്യണല്‍ ഡയറക്ടര്‍ ഹേമചന്ദ്ര എന്നിവരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നലെന്നും രാജു നാരായണ സ്വാമി ആരോപിക്കുന്നുണ്ട്. 2017 മേയിലാണ് രാജു നാരായണ സ്വാമി ചെയര്‍മാന്‍ സ്ഥാനത്ത് നിയമിതനാകുന്നത്.