ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഉപദേശകനെ ചൊല്ലി വിവാദം

Posted on: December 21, 2018 2:39 pm | Last updated: December 21, 2018 at 2:39 pm

റായ്പുര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ രാഷ്ട്രീയ ഉപദേശകനായി നിയമിതനായ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ ചൊല്ലി വിവാദം. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുയര്‍ന്ന സെക്‌സ് സി ഡി കേസില്‍ ഉള്‍പ്പെട്ടയാളാണ് വിനോദ് വര്‍മയെന്നതാണ് വിവാദത്തിനിടയാക്കുന്നത്.

അജ്ഞാത ഫോണ്‍ കോളുകളിലൂടെ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഒരു ബി ജെ പി നേതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ വിനോദ് വര്‍മയുടെ താമസ സ്ഥലത്തു നിന്ന് നിരവധി സി ഡികളും പെന്‍ ഡ്രൈവുകളും പിടിച്ചെടുത്തിരുന്നു. കേസില്‍ വിനോദ് വര്‍മയെ പിന്നീട് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വര്‍മക്കു ജാമ്യം ലഭിച്ചത്. കേസിലെ മറ്റൊരു പ്രതി റിങ്കുരാജ് കഴിഞ്ഞ ജൂണില്‍ ആത്മഹത്യ ചെയ്തു.