മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കി

Posted on: December 21, 2018 12:54 pm | Last updated: December 21, 2018 at 2:58 pm

തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കി. കെ സി ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത് .

അതേ സമയം, നിതാ മതിലിന് പണം ചെലവഴിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധപരിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സിപിഎം മതില്‍ നിര്‍മിക്കുന്നത് അംഗീകരിക്കാനാകില്ല. വനിതാ മതിലിനായി പണം ചെലവഴിക്കുന്നത് അഴിമതിയാണ്. വനിത, ശിശുക്ഷേമ വകുപ്പിന്റെ പണം ചെലവഴിക്കാതിരുന്ന മന്ത്രി കെകെ ശൈലജക്കെതിരേയും നടപടിവേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.