നിയമവിധേയമായി കെഎസ്ആര്‍ടിസിക്ക് താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം: ഹൈക്കോടതി

Posted on: December 21, 2018 11:08 am | Last updated: December 21, 2018 at 1:07 pm

കൊച്ചി: നിയമവിധേയമായി മാത്രം കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ഥികളും പിരിച്ചു വിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കണ്ടക്ടര്‍മാരെ നിയമിക്കാം. പിഎസ്‌സിയിലൂടെയല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമാണ്. നിയമം അനുവദിച്ചാല്‍ മാത്രമെ എം പാനല്‍ കണ്ടക്ടര്‍മാരെ നിയമിക്കാനാവുവെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.