ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ മൂന്നാമതും നീട്ടി

Posted on: December 21, 2018 10:22 am | Last updated: December 21, 2018 at 12:55 pm

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര അനുമതിക്കായി അപേക്ഷിക്കുന്നത്. ഓഖി പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ വിമര്‍ശിച്ചതിനും അനുമതിയില്ലാതെ പുസ്തകമെഴുതിയതിനുമാണ് ജേക്കബ് തോമസിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് മൂന്നാം തവണയാണ് സസ്‌പെന്‍ഷന്‍ നീട്ടുന്നത്.