അവധികളും ജീവനക്കാരുടെ സമരവും; അഞ്ചു ദിവസം ബേങ്കുകള്‍ പ്രവര്‍ത്തിക്കില്ല

Posted on: December 20, 2018 10:45 pm | Last updated: December 21, 2018 at 10:54 am

കോഴിക്കോട്: നാളെ മുതല്‍ അഞ്ചു ദിവസങ്ങളില്‍ ബേങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ജീവനക്കാര്‍ സമരത്തിന് ആഹ്വാനം ചെയ്തതും അവധി ദിവസങ്ങളുമാണ് കാരണം.
നാളെ ഇന്ത്യ ബേങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ബേങ്ക് ജീവനക്കാര്‍ പണിമുടക്കും. 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയും ബേങ്കുകള്‍ക്ക് അവധിയാണ്. എന്നാല്‍, 24നു പ്രവൃത്തി ദിവസമായിരിക്കും. 25ന് ക്രിസ്മസ് അവധി. 26ന് യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍സ് പണിമുടക്കു സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്രയും ദിവസത്തെ അവധി എ ടി എമ്മുകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചേക്കും.