Connect with us

Education

കാലിക്കറ്റ്: പരീക്ഷകളുടെ പുതുക്കിയ തിയതികള്

Published

|

Last Updated

 

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 14ന് നടത്തേണ്ടിയിരുന്ന വിവിധ പരീക്ഷകള്‍ താഴെ കൊടുത്ത തിയതികളില്‍ നടക്കും.

ബി.ആര്‍ക് ഒമ്പതാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്-ഡിസംബര്‍ 21, ബി.ടെക്/പാര്‍ട്ട്‌ടൈം ബി.ടെക് എട്ടാം സെമസ്റ്റര്‍ (2014, 2009 സ്‌കീം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്-ജനുവരി ഏഴ്, എം.ബി.എ മൂന്നാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്-ജനുവരി 30, ബി.എച്ച്.എം.എസ് അവസാന വര്‍ഷം സപ്ലിമെന്ററി-ജനുവരി മൂന്ന്, ബി.ടെക്/ബി.ആര്‍ക്/പാര്‍ട്ട്‌ടൈം ബി.ടെക് അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി-ജനുവരി മൂന്ന്. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

ഒന്നാം സെമസ്റ്റര്‍ യു.ജി കോണ്‍ടാക്ട് ക്ലാസ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്, 2018-19 പ്രവേശനം) ബി.എ അഫ്‌സല്‍-ഉല്‍-ഉലമ, സംസ്‌കൃതം, ഫിലോസഫി (കോര്‍ വിഷയങ്ങള്‍ മാത്രം) കോണ്‍ടാക്ട് ക്ലാസുകള്‍ ഡിസംബര്‍ 20 മുതല്‍ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഹാളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

പി.ജി സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എല്ലാ അവസരങ്ങളും കഴിഞ്ഞവര്‍ക്ക് മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.ബി.എ/എം.എ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍/എം.ലിബ്.ഐ.എസ്.സി/എം.സി.ജെ/എം.ടി.എ (സി.സി.എസ്.എസ്) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസ്: പേപ്പര്‍ ഒന്നിന് 2625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്, സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാഭവന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 673 635 എന്ന വിലാസത്തില്‍ ഡിസംബര്‍ 26-നകം ലഭിക്കണം.

പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.ടെക് 2014 സ്‌കീം-2014 മുതല്‍ പ്രവേശനം (ഐ.ഇ.ടി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2014 സ്‌കീം-2014 പ്രവേശനം മാത്രം സപ്ലിമെന്ററി, ബി.ടെക്/പാര്‍ട്ട്‌ടൈം ബി.ടെക് 2009 സ്‌കീം-2009 മുതല്‍ 2013 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 28 വരെയും 160 രൂപ പിഴയോടെ ജനുവരി മൂന്ന് വരെയും ഫീസടച്ച് ജനുവരി അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. 2009, 2010 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് 2017 സ്‌കീം-2017 പ്രവേശനം മാത്രം റഗുലര്‍, 2012 സ്‌കീം-2012 മുതല്‍ 2016 വരെ പ്രവേശനം സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2004 സ്‌കീം-2008 മുതല്‍ 2011 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 28 വരെയും 160 രൂപ പിഴയോടെ ഡിസംബര്‍ 31 വരെയും ഫീസടച്ച് ജനുവരി മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. 2008 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.

14-ലെ ഒന്നാം സെമസ്റ്റര്‍ എം.ടെക് സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 14-ന് നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റര്‍ എം.ടെക് കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ് ഡിസൈന്‍ (2011, 2012 പ്രവേശനം) പേപ്പര്‍ സി.പി.ഡി.11 103-പ്രോസസ് എക്യുപ്‌മെന്റ് ഡിസൈന്‍ II സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 21-ന് നടക്കും.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഒന്ന് വരെ അപേക്ഷിക്കാം.

ബി.എഡ് പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിസംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

---- facebook comment plugin here -----

Latest