വൈസനിയാരവത്തിന് പൊന്നാനിയില്‍ ഉജ്ജ്വല തുടക്കം

Posted on: December 20, 2018 10:19 am | Last updated: December 20, 2018 at 10:19 am

പൊന്നാനി: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈസനിയാരവത്തിന് പൊന്നാനിയില്‍ തുടക്കം. രാവിലെ എട്ടിന് പൊന്നാനി മഖാം സിയാറത്തോടെ തുടക്കം കുറിച്ച യാത്രയെ നൂറില്‍പരം വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ സി വി ജംഗ്ഷനിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സീതിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഖാസിം കോയ പൊന്നാനി വൈസനിയം നിധി കൈമാറി. അബ്ബാസ് സഖാഫി കോഡൂര്‍, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ തലപ്പാറ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ജഅ്ഫര്‍ അസ്ഹരി കൈപ്പമംഗലം, പത്തപ്പിരിയം അബ്ദുര്‍റഷീദ് സഖാഫി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, മൂസ ഫൈസി ആമപ്പൊയില്‍, യൂസുഫ് ബാഖവി മാറഞ്ചേരി, അശ്‌റഫ് ബാഖവി സംസാരിച്ചു.

എടപ്പാളിലെ സ്വീകരണ സമ്മേളനം ഹൈദര്‍ മുസ്‌ലിയാര്‍ മാണൂര്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും അബൂബക്കര്‍ സഖാഫി അരീക്കോട് സന്ദേശ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എം ബി ഫൈസല്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി സംസാരിച്ചു.

ഉച്ചക്ക് 2.30ന് പുത്തനത്താണിയില്‍ നടന്ന സ്വീകരണ സമ്മേളനം പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിതങ്ങള്‍ വെട്ടിച്ചിറ, മുസ്തഫ മുസ്‌ലിയാര്‍ ആതവനാട്, അബൂബക്കര്‍ ശര്‍വാനി എന്നിവര്‍ യാത്രാനായകനെ ഷാളണിയിച്ച് ആദരിച്ചു.

വൈകുന്നേരം നാലിന് വൈലത്തൂരിലെ സ്വീകരണ സമ്മേളനം സയ്യിദ് ജലാലുദ്ദീന്‍ ജീലാനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുസ്‌ലിയാര്‍ പാലക്കല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ എളയേടത്ത് മുഖ്യാതിഥിയായി. ഹമ്മാദ് അബ്ദുല്ല സഖാഫി, ഉമര്‍ ശരീഫ് സഅ്ദി, അബ്ദുസ്സമദ് മുട്ടന്നൂര്‍, എം ജുബൈര്‍ താനൂര്‍, സക്കീര്‍ അഹ്‌സനി മീനടത്തൂര്‍, യഹ്‌യ മുഹമ്മദ് സഖാഫി, അലി അക്ബര്‍ സഅ്ദി തയ്യാല, ബഷീര്‍ ഖാസിമി പ്രസംഗിച്ചു.
കൊളപ്പുറത്ത് സ്വീകരണ സമ്മേളനം വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പി കെ എസ് തങ്ങള്‍ തലപ്പാറ, ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ഹമീദ് ഹാജി കൊടിഞ്ഞി പ്രസംഗിച്ചു.

വൈസനിയാരവം ജില്ലാ യാത്രയുടെ ആദ്യദിന സമാപന സമ്മേളനം വേങ്ങരയില്‍ നടന്നു. ചേറൂര്‍ ജംഗ്ഷനില്‍ നിന്ന് യാത്രയെ നേതാക്കളും പ്രവര്‍ത്തകരും ആനയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ പി രാമനുണ്ണി വൈസനിയം മരം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് കൈമാറി. സയ്യിദ് ജഅ്ഫര്‍ സുറാബ് തങ്ങള്‍, സയ്യിദ് നസീര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് കോട്ടക്കലിലെ സ്വീകരണ സമ്മേളനത്തോടെ തുടക്കം കുറിക്കുന്ന യാത്ര 11ന് പെരിന്തല്‍മണ്ണ, ഉച്ചക്ക് 2.30ന് പാണ്ടിക്കാട്, വൈകുന്നേരം നാലിന് നിലമ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനത്തിന് ശേഷം 6.30ന് എടക്കരയില്‍ സമാപിക്കും. നാളെ ഉച്ചക്ക് 2ന് മഞ്ചേരിയില്‍ നിന്ന് ആരംഭിച്ച് 3.30ന് അരീക്കോട്, 4.30ന് കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനത്തിന് ശേഷം 6.30ന് മലപ്പുറത്ത് സമാപിക്കും.