Connect with us

Business

4ജി: അപ്‌ലോഡ് വേഗത്തില്‍ ജിയോ മുന്നില്‍; ഡൗണ്‍ലോഡില്‍ ഐഡിയ

Published

|

Last Updated

ന്യൂഡല്‍ഹി: 4ജി ഇന്റര്‍നെറ്റ് വേഗത്തില്‍ മുന്നില്‍ ജിയോ തന്നെ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്ന നെറ്റ് വര്‍ക്ക് ജിയോയുടെതാണെന്ന് ട്രായ് പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. അതേസമയം അപ്‌ലോഡ് വേഗത്തില്‍ മുന്നില്‍ ഐഡിയയാണ്.

നവംബറിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ഡൗണ്‍ലോഡ് സ്പീഡ് ശരാശരി 20.3 എംബിപിഎസ് ആണ്. ഒക്‌ടോബറില്‍ ഇത് 22.3 എംബിപിഎസ് ആയിരുന്നു. എയര്‍ടെലിന്റെ നവംബറിലെ വേഗത 9.7 ആണ്. ഒക്‌ടോബറില്‍ ഇത് 9.5 ആയിരുന്നു. നവംബറിലെ വോഡഫോണ്‍ വേഗത് 6.8 ആണ്. ഒക്‌ടോബറീല്‍ ഇത് 6.6 ആയിരുന്നു. ഐഡിയക്ക് നവംബറില്‍ 6.2 സ്പീഡ് ഉണ്ട്. ഒക്‌ടോബറില്‍ ഇത് 6.4 ആയിരുന്നു.

അപ്‌ലോഡ് സ്പീഡിന്റെ കാര്യത്തില്‍ ഐഡിയ തന്നെയാണ് മുന്നില്‍. 5.6 എംബിപിഎസ്. ഒക്‌ടോബറില്‍ ഇത് 5.6 ആയിരുന്നു. വോഡഫോണിന്റെ അപ്‌ലോഡ് വേഗം 4.9ഉം ജിയോയുടേത് 4.5ഉമാണ്.

Latest