സിറാജ് പത്രത്തിന് അബുദാബി പോലീസിന്റെ ആദരം

Posted on: December 19, 2018 12:55 pm | Last updated: December 19, 2018 at 12:55 pm

അബുദാബി: സിറാജ് ദിനപത്രത്തിന് അബുദാബി പോലീസിന്റെ ആദരം. എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ്, അബുദാബി പ്രതിനിധി റാശിദ് പൂമാടം എന്നിവര്‍ സിറാജിന് വേണ്ടി അല്‍ വത്ബ ഹെറിറ്റേജ് ഫെസ്റ്റിവല്‍ നഗരിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി.

അബുദാബി പോലീസ് ഹ്യുമന്‍ റിസോഴ്‌സ് സെക്ട ഡയറക്ടറും, ലീഡര്‍ഷിപ്പ് അഫയേഴ്‌സ് സെക്ടര്‍ ഡയറക്ടറുമായ മേജര്‍ ജനറല്‍ സലീം ഷഹീന്‍ അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ മുഹൈരി ചടങ്ങില്‍ സംബന്ധിച്ചു. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലെ നിരവധി മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി.