ജി എസ് ടിയില്‍ ഇളവുകള്‍ കൊണ്ടുവരും: പ്രധാന മന്ത്രി

Posted on: December 19, 2018 12:34 pm | Last updated: December 19, 2018 at 4:16 pm

മുംബൈ: ജി എസ് ടി (ചരക്കു സേവന നികുതി)യില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. 99 ശതമാനം വസ്തുക്കളുടെയും നികുതി 18 ശതമാനത്തിനു താഴെയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ജി എസ് ടി നിരക്കായ 28 ശതമാനം ചില ആഡംബര വസ്തുക്കള്‍ക്കു മാത്രമായി നിജപ്പെടുത്തും.

രാജ്യത്തിനു അനിവാര്യമായ നികുതി ഘടനയാണ് ജി എസ് ടിയിലൂടെ നടപ്പിലാക്കിയതെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇതിലൂടെ വിപണിയിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചു. സമ്പദ് വ്യവസ്ഥ കാര്യക്ഷമവും സുതാര്യവുമാക്കാനും അഴിമതി നിര്‍മാര്‍ജനം ചെയ്യാനും കഴിഞ്ഞു. ജി എസ് ടി സംവിധാനത്തെ സംരംഭക സൗഹൃദ നികുതിയായി മാറ്റാനും ഉദ്ദേശിക്കുന്നതായി പ്രധാന മന്ത്രി വ്യക്തമാക്കി.