ജെ.എന്‍.യു പ്രവേശനപ്പരീക്ഷ 2019 മെയ് മാസം

  Posted on: December 18, 2018 1:29 pm | Last updated: December 18, 2018 at 1:30 pm

  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു.) 2019-20 ലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ 2019 മെയ് മാസത്തില്‍നടക്കും.

  നാഷണല്‍ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) യാണ് പരീക്ഷ നടത്തുന്നത്.

  📌 മള്ട്ടിപ്പിള് ചോയ്സ് ചോദ്യങ്ങളടങ്ങുന്ന കംപ്യൂട്ടര് അധിഷ്ഠിത പരീക്ഷ.
  📌 ബി.എ., എം.എ., എം.എസ്സി., എം.ടെക്., സര്ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്സി (സി.ഒ.പി.), ഡിപ്ലോമ ഓഫ് പ്രോഫിഷ്യന്സി (ഡി.ഒ.പി.) എന്നീ കോഴ്സുകളിലെ പ്രവേശനം പൂര്ണമായും പ്രവേശനപ്പരീക്ഷയിലെ മികവ് പരിഗണിച്ചാകും.
  📌എം.ഫില്, പിഎച്ച്.ഡി. പ്രവേശനത്തിന് പ്രവേശന പരീക്ഷാ മാര്ക്കിന്റെ 70 ശതമാനവും , വൈവ വോസി സബ്ജക്ടീവ് ഇവാല്യുവേഷന് 30 ശതമാനവും വെയ്റ്റേജ് നല്കിയാകും റാങ്ക് പട്ടിക തയ്യാറാക്കുക.