ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം രാജിവെച്ചു

Posted on: December 18, 2018 12:29 pm | Last updated: December 18, 2018 at 3:22 pm

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ പരിശീലക സ്ഥാനത്തുനിന്നും ഡേവിഡ് ജയിംസ് രാജിവച്ചു. ക്ലബ്ബിന്റെ തുടര്‍ച്ചയായ മോശം പ്രകടനത്തിന് പിറകെയാണ് ഡേവിഡ് ജെയിംസിന്റെ രാജി. ഐഎസ്എല്‍ നാലം സീസണില്‍ 2018 ജനുവരിയിലാണ് ജെയിംസ് മുഖ്യപരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. പരസ്പര ധാരണയോടൊണ് വഴിപിരിഞ്ഞതെന്ന് ക്ലബ്ബ് വിശദീകരിച്ചു.

ഈ വര്‍ഷത്തെ അവസാന ഐഎസ്എല്‍ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരായ വലിയ പരാജയവും ജെയിംസിന്റെ രാജിക്ക് കാരണമായി. ക്ലബ്ബില്‍ ടീം അംഗങ്ങളും മാനേദ് മെന്റും നല്‍കിയ പിന്തുണക്കും സഹായങ്ങള്‍ക്കും സംത്യപ്തി അറിയിച്ച ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളും അറിയിച്ചാണ് വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.