എം പാനലുകാര്‍ക്ക് തുല്യമായ ആളുകളെ രണ്ട് ദിവസത്തിനകം  നിയമിക്കണം: ഹൈക്കോടതി

Posted on: December 18, 2018 11:49 am | Last updated: December 18, 2018 at 3:00 pm

കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും ഹൈക്കോടതി. കെഎസ്ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട നടപടികളില്‍ അവിശ്വാസം പ്രകടിപ്പിച്ച കോടതി പിഎസ്‌സി ലിസ്റ്റില്‍നിന്നും രണ്ട് ദിവസത്തിനകം പുതിയ നിയമനം നടത്തണമെന്നും ഉത്തരവിട്ടു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം കെഎസ്ആര്‍ടിസി സമര്‍പ്പിച്ചപ്പോഴാണ് കോടതി വീണ്ടും രൂക്ഷ വിമര്‍ശമുന്നയിച്ചത്.

പിഎസ് സി ലിസ്റ്റില്‍നിന്നും നിയമനം നടത്താന്‍ വൈകുന്നതെന്തുകൊണ്ടൊണെന്ന് കോടതി ചോദിച്ചു. പിരിച്ചുവിട്ടവര്‍ക്ക് തുല്യമായ ആളുകളെ രണ്ട് ദിവസത്തിനകം നിയമിക്കണമെന്നും കോടതി പറഞ്ഞു. നിലവില്‍ ഒഴിവുകളില്ലെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചപ്പോള്‍ പിന്നെയെന്തിനാണ് ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തതെന്ന് കോടതി തിരിച്ച് ചോദിച്ചു. പിഎസ് സി ലിസ്റ്റിലെ 240 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി കോടതിയെ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്നും പിരിച്ചു വിട്ടവര്‍ക്ക് തുല്യമായ ആളുകളെ ലിസ്റ്റില്‍നിന്നും നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു.