പ്രതിഷേധങ്ങളില്ല; ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ശബരിമല ദര്‍ശനം നടത്തി

Posted on: December 18, 2018 9:55 am | Last updated: December 18, 2018 at 12:31 pm

തിരുവനന്തപുരം: കനത്ത പോലീസ് സുരക്ഷയില്‍ നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകള്‍ ശബരിമല ദര്‍ശനം നടത്തി . അതേ സമയം ഇവര്‍ക്കെതിരെ യാതൊരുവിധ പ്രതിഷേധങ്ങളുമുണ്ടായില്ല. രജ്ഞു, അനന്യ, അവന്തിക, ത്യപ്തി ഷെട്ടി എന്നിവരാണ് ദര്‍ശനത്തിനെത്തിയത്. രാവിലെ 10.15ഓടെയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഘം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടത്.

ഇക്കഴിഞ്ഞ 16ന് ശബരിമല ദര്‍ശനത്തിനെത്തിയ ഇവരെ പോലീസ് മടക്കി അയച്ചിരുന്നു. സാരി ഉടുത്ത് മല കയറുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും പുരുഷന്‍മാരുടെ വസ്ത്രം ധരിക്കണമെന്നും ഇവരോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് സംഘം മടങ്ങുകയായിരുന്നു. ഇക്കാര്യത്തില്‍ തെറ്റ് പറ്റിയതാണെന്ന് പോലീസ് പിന്നീട് ഇവരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ വീണ്ടും ശബരിമല ദര്‍ശനത്തിനെത്തിയത്.