മുംബൈ ഇഎസ്‌ഐ ആശുപത്രിയിലെ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍കൂടി മരിച്ചു

Posted on: December 18, 2018 9:34 am | Last updated: December 18, 2018 at 11:50 am

മുംബൈ: കിഴക്കന്‍ അന്ധേരിയില്‍ ഇഎസ്‌ഐ കോര്‍പ്പറേഷന് കീഴിലെ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ എട്ടായി. കോപ്പര്‍, ഹോളി സ്പിരിറ്റ് ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയുണ്ടായ തീപ്പിടുത്തത്തില്‍ ആറ് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ 50ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.