Connect with us

Kerala

മഅ്ദിന്‍ എജ്യുപാര്‍ക്ക് ഗവര്‍ണര്‍ നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി പണി പൂർത്തീകരിച്ച മഅ്ദിൻ എജ്യൂപാർക്ക് കാമ്പസിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവ്വഹിക്കുന്നു

മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയുടെ സുപ്രധാന ക്യാമ്പസുകളിലൊന്നായ എജ്യു പാര്‍ക്കിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിച്ചു. പുതുതലമുറയുടെ വൈജ്ഞാനിക ഭാവിക്കായി അത്യാധുനിക പഠന സംവിധാനങ്ങളൊരുക്കുന്ന മഅ്ദിന്‍ അക്കാദമി ഇരുപത് വര്‍ഷം കൊണ്ട് ഗണ്യമായ വളര്‍ച്ചയാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാടുകളിലൂടെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ച മഅ്ദിന്‍ ശില്‍പി ഖലീല്‍ ബുഖാരി തങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഅ്ദിന്‍ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായാണ് അറുപത് ഏക്കര്‍ വിസ്തൃതിയില്‍ 4000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരങ്ങളൊരുക്കുന്ന കാമ്പസ് നാടിന് സമര്‍പ്പിച്ചത്. സ്പീക്കര്‍ പി. ശ്രീമരാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മതവിദ്യാഭ്യാസം ശാസ്ത്രവുമായും സാങ്കേതികതയുമായും യോജിച്ചുപോകാത്തതാണെന്ന ധാരണയെ തിരുത്തുകയാണ് മഅ്ദിന്‍ അക്കാദമിയെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ ശിഥിലമാവാതെ സമാഹരിക്കാനുള്ള ശേഷിയാണ് ഇന്ത്യയെ മഹത്തരമാക്കുന്നത്. വിവിധ ആശയങ്ങള്‍ നിലകൊള്ളുന്ന സമൂഹത്തില്‍ നിന്നും മത സഹിഷ്ണുതയുടെ സന്ദേശം നല്‍കുന്ന മഅ്ദിന്‍ കാലത്തിന്റെ മാറ്റങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. പുതിയ അറിവുകളെ പ്രക്രിയാവത്കരിക്കാന്‍ കഴിയുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ മഅ്ദിന്‍ അക്കാദമി നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സദസ്സ്

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വൈസനിയം സന്ദേശം നല്‍കി. യു.എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍ തലവന്‍ ഡോ. നാസിര്‍ അബ്ദുല്‍ അസീസ് അല്‍ നാസിര്‍ മുഖ്യാതിഥിയായി. പി. ഉബൈദുല്ല എം.എല്‍.എ, എ.പി അബ്ദുല്‍ കരീംഹാജി, പ്രശസ്ത വാസ്തു കലാ ശില്‍പി നസീര്‍ ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
1997ല്‍ 118 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച മഅ്ദിന്‍ അക്കാദമി വിപുലമായ സൗകര്യങ്ങളോടെ ആരംഭിച്ച ആദ്യ ക്യാമ്പസാണിത്. ധാര്‍മികാടിത്തറയില്‍ നിന്നു കൊണ്ട് ഏറ്റവും ആധുനികമായ വിദ്യാഭ്യാസം സാധ്യമാക്കുക, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും മുറുകെ പിടിച്ചു തന്നെ നവീനമായ മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുക എന്ന ലക്ഷ്യമാണ് എജ്യു പാര്‍ക്കിനുള്ളത്.
മേല്‍മുറി വില്ലേജിന് അതിരിടുന്ന കൊളായി മലയുടെ നെറുകയില്‍ പണിതുയര്‍ത്തിയിരിക്കുന്ന കാമ്പസിന്റെ ആദ്യഘട്ടമാണ്് പണി പൂര്‍ത്തിയായി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആര്‍ട്്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ടെക്‌നോറിയം റെസിഡന്‍ഷ്യല്‍ കാമ്പസ്, ആംപിള്‍ ഷോര്‍, ബ്ലൈന്റ് സ്‌കൂള്‍, വൊക്കേഷനല്‍ െ്രെടനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സൈടെക് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളാണ് എജ്യൂപാര്‍ക്കിലുള്ളത്.

മഅ്ദിന്‍ അക്കാദമിക്കു കീഴിലെ സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ്, പോളി ടെക്‌നിക് കോളേജ്, മഹബ്ബ സ്‌ക്വയര്‍, മ്യൂസിയം ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയോട് ചേര്‍ന്നാണ് എജ്യു പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമായി ഹില്‍ വ്യൂ ഗാര്‍ഡന്‍ എന്ന റസിഡന്‍ഷ്യല്‍ സെന്ററും പണി പൂര്‍ത്തിയായി വരുന്നു. മഅ്ദിന്‍ വിദേശ പഠന കേന്ദ്രത്തില്‍ ഇപ്പോള്‍ സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ െ്രെടനിംഗിനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര യൂണിവേഴിസിറ്റികളിലേക്കുള്ള ഉപരി പഠനത്തിനുള്ള വാതായനമാണ് ഇതിലൂടെ മഅ്ദിന്‍ തുറന്നിടുന്നത്.

Latest