മഞ്ജുവാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നത്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Posted on: December 17, 2018 4:48 pm | Last updated: December 17, 2018 at 8:18 pm

തിരുവനന്തപുരം: വനിതാ മതിലില്‍ നിന്ന് പിന്മാറിയ നടി മഞ്ജുവാര്യര്‍ക്കെതിരെ പ്രതികരണവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും രംഗത്ത്. മഞ്ജുവാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

നേരത്തെ, മന്ത്രി എംഎം മണിയും മഞ്ജുവാര്യര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മഞ്ജുവാര്യരുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മഞ്ജുവിനെ കണ്ടിട്ടല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്നും മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍ മതില്‍ എങ്ങനെ നിര്‍മ്മിക്കണമെന്ന് കാണിച്ച് തരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.