Connect with us

National

അനാരോഗ്യവാനായ പരീക്കറെ പൊതു കാര്യത്തിനു വലിച്ചിഴച്ചത് വിവാദമാകുന്നു

Published

|

Last Updated

പനാജി: ആഗ്നേയ ഗ്രന്ഥിക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മണ്ഡോവി നദിക്കു കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവൃത്തി വീക്ഷിക്കാനെത്തി. മൂക്കില്‍ ട്യൂബിട്ട നിലയിലാണ് രണ്ട് ഡോക്ടര്‍മാരോടൊപ്പം അദ്ദേഹമെത്തിയത്. ഡല്‍ഹിയിലെ രണ്ടു മാസത്തോളമായുള്ള ആശുപത്രി വാസത്തിനിടയില്‍ ഇതാദ്യമായാണ് പരീക്കര്‍ ഒരു പൊതു കാര്യത്തിനു വേണ്ടി രംഗത്തെത്തിയത്. പര സഹായത്തോടെയാണ് അദ്ദേഹം യാത്ര ചെയ്തത്. പന്‍ജിമിനു സമീപത്തെ സുവാരി നദിക്കു കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തിയും അദ്ദേഹം വിലയിരുത്തി.

ശസ്ത്രക്രിയക്കു വിധേയനായി ചികിത്സയിലാണ് 63കാരനായ പരീക്കര്‍. മണ്ഡോവി പാലം നിര്‍മാണ സ്ഥലത്തേക്കു ആറു കിലോമീറ്റര്‍ യാത്ര ചെയ്താണ് പരീക്കര്‍ എത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുയര്‍ന്ന വക്താവ് പറഞ്ഞു.
പരീക്കറിന്റെ സന്ദര്‍ശനം രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സുഖമില്ലാത്ത അവസ്ഥയില്‍ മുഖ്യമന്ത്രിയെ പൊതു സ്ഥലത്തേക്കു വലിച്ചിഴച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.

തികച്ചു മനുഷ്യത്വ രഹിതമായ പ്രവൃത്തി എന്നാണ് പരീക്കര്‍ പാലം സൈറ്റ് സന്ദര്‍ശിക്കുന്ന ഫോട്ടോ കണ്ട ശേഷം കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പ്രതികരിച്ചത്. അനാരോഗ്യവാനായ പരീക്കറിനെ ചുമതലകളിലേക്കു വലിച്ചിഴക്കുന്നതും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുന്നതും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ പരിഹസിക്കുന്നതിനു സമാനമാണെന്ന് ഉമര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. എന്നാല്‍, സമര്‍പ്പണത്തിനും പ്രതിജ്ഞാബദ്ധതക്കുമുള്ള കൃത്യമായ തെളിവാണ് പരീക്കറിന്റെ നടപടിയെന്നായിരുന്നു ബി ജെ പി മഹിള മോര്‍ച്ച നേതാവ് പ്രീതി ഗാന്ധിയുടെ പ്രതികരണം.

---- facebook comment plugin here -----

Latest